Luxury Car Under Investigation: ആഡംബര കാറിനടിയിൽ സീക്രട്ട് ലോക്കർ, നിസാറിൻ്റെയും ഷമീമിൻ്റെയും സൂത്രപ്പണി പൊളിച്ച് പൊലീസ്; 95 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

നിസാറിന്റെ ക്രിമിനൽ ഹിസ്റ്ററി പരിശോധിച്ചപ്പോൾ, വധശ്രമം, കയ്യേറ്റം, തീവെപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ കൊടും ഭീകരനാണെന്ന് കണ്ടെത്തി. വളപട്ടണം പൊല
നിസാറിന്റെ ക്രിമിനൽ ഹിസ്റ്ററി പരിശോധിച്ചപ്പോൾ, വധശ്രമം, കയ്യേറ്റം, തീവെപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ കൊടും ഭീകരനാണെന്ന് കണ്ടെത്തി. വളപട്ടണം പൊലീസ് സ്റ്റേഷനിൽ 13 കേസുകൾ, പഴയങ്ങാടി, കണ്ണൂർ ടൗൺ, നാദാപുരം സ്റ്റേഷനുകളിലും നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഷമീം, വളപട്ടണം സ്റ്റേഷനിൽ കയറി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന നാലോളം വാഹനങ്ങൾ കത്തിച്ച കേസിൽ, വധശ്രമകേസ്, നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തിയ കേസുകൾ ഉൾപ്പെടെ 16 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ്. പ്രതികളുടെ അപകടകരമായ പശ്ചാത്തലം മനസ്സിലായതോടെ, പൊലീസ് വാഹനം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന്, കാർ ക്രയിൻ ഉപയോഗിച്ച് ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോൾ, പൊലീസ് shocked ആയിരുന്നു. കാറിന്റെ അടിഭാഗത്ത് ഒരിക്കലും കണ്ണിൽപ്പെടാത്ത തരത്തിൽ അതീവ സൂത്രമായി തയ്യാറാക്കിയ ഒരു മെക്കാനിക്കൽ തന്ത്രം കണ്ടെത്തുകയായിരുന്നു. കാറിന്റെ ചേസിസിനടിയിൽ, മൾട്ടി ലെയർ പ്ലാസ്റ്റിക് കവറുകളിൽ മാരകമായ ലഹരി മരുന്നായ എംഡിഎംഎ പാക്ക് ചെയ്ത നിലയിൽ, അതിന് ഇരുമ്പ് ഭാഗങ്ങളിൽ അതിശക്തമായി ഒട്ടിപിടിച്ചിരിക്കുന്ന നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ച് പ്രത്യേക ബോക്സിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതികളുടെ arrest രേഖപ്പെടുത്തുകയും, വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ലഹരിക്കടത്തിന് പിന്നിലെ വൻ ശൃംഖലയെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി ഇരിട്ടി പോലീസ് അറിയിച്ചു.





















