Former Star Criticizes Appointment: 'ആ നീക്കം ഒഴിവാക്കാമായിരുന്നു'; വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയതിനെതിരേ മുൻ താരം

ന്യൂഡൽഹി: ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ ഉപനായകനായി കൗമാരതാരം വൈഭവ് സൂര്യവംശിയെ നിയമിച്ചതിനെതിരെ മുൻ ക്രിക്കറ്റ് താരം പ്രിയങ്ക് പഞ്ചാൽ വിമർശനം ഉയർത്ത
ന്യൂഡൽഹി: ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ ഉപനായകനായി കൗമാരതാരം വൈഭവ് സൂര്യവംശിയെ നിയമിച്ചതിനെതിരെ മുൻ ക്രിക്കറ്റ് താരം പ്രിയങ്ക് പഞ്ചാൽ വിമർശനം ഉയർത്തിയിട്ടുണ്ട്. വൈഭവിനെ ഈ നിലയിൽ എത്തിക്കുന്നത് അനാവശ്യ സമ്മർദം ഉണ്ടാക്കുമെന്ന് പഞ്ചാൽ അഭിപ്രായപ്പെട്ടു. ഇഷാൻ കിഷനെ ക്യാപ്റ്റനാക്കി, വൈഭവിനെ ഉപനായകനാക്കുന്ന വിധത്തിൽ ഈസ്റ്റ് സോൺ സ്ക്വാഡിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം ഈ പ്രഖ്യാപനം ഉണ്ടാകുകയായിരുന്നു.





















