Mata Amritanandamayi Seva Samiti Event: മാതാ അമൃതാനന്ദമയി സേവാ സമിതി സംഘടിപ്പിക്കുന്ന പിതൃതർപ്പണം ഓഗസ്റ്റ് 12-ന്

മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈൻ, പൂർവ്വികരെ ഓർമ്മിച്ച് പിതൃകർമ്മങ്ങൾ നടത്തുന്നതിനുള്ള വിശുദ്ധമായ കർക്കിടക വാവ് ബലി (പിതൃതർപ്പണം) ചടങ്ങ് ഈ വർഷവും ഭക്ത
മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈൻ, പൂർവ്വികരെ ഓർമ്മിച്ച് പിതൃകർമ്മങ്ങൾ നടത്തുന്നതിനുള്ള വിശുദ്ധമായ കർക്കിടക വാവ് ബലി (പിതൃതർപ്പണം) ചടങ്ങ് ഈ വർഷവും ഭക്തിപൂർവ്വം സംഘടിപ്പിക്കുന്നു. കഴിഞ്ഞ 12 വർഷങ്ങളായി സമിതി ഈ പുണ്യകർമം നടത്തിവരുന്നുണ്ട്. 2026 ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ 4:00 മണി മുതൽ 6:00 മണി വരെ ഈ വർഷത്തെ കർക്കിടക വാവുബലി നടത്തപ്പെടും. ബഹ്റൈനിലെ ഹിന്ദു സമൂഹത്തിന് അവരുടെ പൂർവ്വികരെ ഓർമ്മിച്ച് വൈദികാചാരപ്രകാരം പിതൃതർപ്പണ ചടങ്ങുകൾ നടത്തുന്നതിനുള്ള ആത്മീയ വേദിയായി കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി സേവനം അനുഷ്ഠിച്ചുവരികയാണ്. പൂർവ്വികരുടെ അനുഗ്രഹം പ്രാപിക്കാനും കുടുംബത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനായി ഈ വിശുദ്ധ ചടങ്ങിൽ ഭക്തജനങ്ങൾ പങ്കുചേരുന്നു.
ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തജനങ്ങളും അവരുടെ പൂർണ്ണ പേര്, മൊബൈൽ നമ്പർ എന്നിവ സഹിതം മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കു മാത്രമേ പിതൃതർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. സൗകര്യപ്രദവും ക്രമബദ്ധവുമായി ചടങ്ങുകൾ നടത്തുന്നതിനായി ഓരോ കുടുംബത്തിനും പ്രത്യേക സമയക്രമം അനുവദിക്കുന്നതാണ്. ലഭ്യമായ സമയക്രമങ്ങൾ വെളുപ്പിന് 4:00, 4:30, 5:00, 5:30 എന്നിങ്ങനെയാണ്. രജിസ്റ്റർ ചെയ്യേണ്ട വാട്സാപ്പ് നമ്പറുകൾ: (+973) 39339818, 34143147, 33979494, 35039167, 39461746.

















