Upcoming Film 'Operation Thrall': മുരളി ശർമ്മയുടെ കഥാപാത്ര പോസ്റ്റർ ജന്മദിനത്തിൽ പുറത്തിറങ്ങി

ഗുഡ്വിൽ എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാളിൽ’ നടൻ മുരളി ശർമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്
ഗുഡ്വിൽ എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാളിൽ’ നടൻ മുരളി ശർമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുരളി ശർമ്മയുടെ ജന്മദിനത്തിൽ, ഈ ചിത്രത്തിലെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജയസൂര്യ നായകനായ ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗ നിർവഹിക്കുന്നു. മുരളി ശർമ്മ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഒരു പ്രശസ്ത താരമാണ്. വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ സ്വാഭാവികമായ രീതിയിൽ അവതരിപ്പിക്കുന്നതിൽ മുരളി ശർമ്മക്ക് വലിയ കഴിവുണ്ട്, അതിനാൽ ‘ഓപ്പറേഷൻ ത്രാളിൽ’ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ പ്രാധാന്യമുള്ളതാണെന്ന് ഉറപ്പാണ്.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, മുരളി ശർമ്മയ്ക്ക് കൂടെ റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, സിറാജുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’, ‘കസബ’, ‘അബ്രഹാമിന്റെ സന്തതികൾ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ ഗുഡ്വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടിയാണ് ‘ഓപ്പറേഷൻ ത്രാൾ’ നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് സുനിമോൾ ജോബി ആണ്.





















