Pluto movie receives positive response:നീരജ് മാധവ്- അൽത്താഫ് സലിം ചിത്രം പ്ലൂട്ടോ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു

നീരജ് മാധവിനെ നായകനാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത 'പ്ലൂട്ടോ' സിനിമ, രണ്ടാം ആഴ്ചയിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഈ ചിത്രത്തിൽ അൽത്താഫ് സലിം ഏ
നീരജ് മാധവിനെ നായകനാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത 'പ്ലൂട്ടോ' സിനിമ, രണ്ടാം ആഴ്ചയിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഈ ചിത്രത്തിൽ അൽത്താഫ് സലിം ഏലിയൻ കഥാപാത്രമായി എത്തുന്നുണ്ട്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു. അൽത്താഫ് സലിം കൂടാതെ, അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകം സൃഷ്ടിക്കുന്നുണ്ട്.
ചിത്രത്തിൽ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്നു. കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കിയിട്ടുണ്ട്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസ് എന്നിവയാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ്മ നിർവ്വഹിക്കുന്നു, രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്.





















