Trump's Peace Plan Rejected:ഗാസയിൽ ട്രംപിന്റെ സമാധാന കരാർ വേണ്ട, ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

ജെറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച 15 ഇന സമാധാന പദ്ധതി ഇസ്രായേൽ തള്ളി. 'ബോർഡ് ഓഫ് പീസ്' എന്
ജെറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച 15 ഇന സമാധാന പദ്ധതി ഇസ്രായേൽ തള്ളി. 'ബോർഡ് ഓഫ് പീസ്' എന്ന പേരിൽ സമാധാന പദ്ധതി മുന്നോട്ട് വച്ച ട്രംപിന്റെ നിർദ്ദേശം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. ഹമാസ് പൂർണ്ണമായും ആയുധങ്ങൾ വെച്ചു കീഴടങ്ങുന്നത് വരെ ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു. ഹമാസിന്റെ പൂർണ്ണമായ നിരായുധീകരണം സാധ്യമാകണമെന്ന പേരിൽ വെടിനിർത്തൽ ധാരണ നിലനിൽക്കുമ്പോഴും, ഗാസയിൽ ഇസ്രായേൽ സൈനിക ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ സമാധാന പദ്ധതി തള്ളുന്നതെന്ന് നെതന്യാഹു വിശദീകരിച്ചു.
വെടിനിർത്തൽ കരാറിനുശേഷം യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള തന്റെ 15 ഇന പദ്ധതിയിൽ വലിയ പുരോഗതിയുണ്ടായതായി കഴിഞ്ഞ മാസമാണ് ട്രംപ് അവകാശപ്പെട്ടത്. 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രായേൽ പലസ്തീനെതിരെ വലിയ രീതിയിലുള്ള ആക്രമണം നടത്തുകയും ചെയ്തു. ഞായറാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ട്രംപിന്റെ സമാധാന കരാർ തള്ളുന്നതായി നെതന്യാഹു വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നെതന്യാഹു നിലപാട് കടുപ്പിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.




















