Israel's Stance on Gaza: ഹമാസിനെ നിരായുധീകരിക്കാതെ സൈന്യം പിന്‍വലിക്കില്ല; ഗസ്സയിലെ സമാധാന പദ്ധതി തള്ളി നെതന്യാഹു

ഗസ്സയിലെ സമാധാന പദ്ധതിയെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയിലെ ട്രംപിന്റെ സമാധാന ബോര്‍ഡിന്റെ 15 ഇന പദ്ധതിയാണ് അദ്ദേഹം തള്ളിയത്. ഹമാസിനെ ന
ഗസ്സയിലെ സമാധാന പദ്ധതിയെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയിലെ ട്രംപിന്റെ സമാധാന ബോര്‍ഡിന്റെ 15 ഇന പദ്ധതിയാണ് അദ്ദേഹം തള്ളിയത്. ഹമാസിനെ നിരായുധീകരിക്കുന്നതുവരെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിന്റെ സാങ്കല്‍പ്പിക നിരായുധീകരണം വേണ്ട, യഥാര്‍ഥമായ നടപടികള്‍ ആവശ്യമാണ് എന്നും നെതന്യാഹു പറഞ്ഞു. ഈ വിഷയത്തില്‍ അമേരിക്കയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Netanyahu says Israel will not leave Gaza until Hamas disarms)
വെടിനിര്‍ത്തല്‍ കരാര്‍ നിരീക്ഷിക്കുന്ന ട്രംപിന്റെ സമാധാന ദൗത്യസംഘത്തിലെ പ്രതിനിധി നിക്കോളായ് മ്ലാഡെനോവ്, നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം, തിങ്കളാഴ്ച മുതല്‍ ഗസ്സയിലെ സൈനിക നീക്കങ്ങള്‍ പരമാവധി കുറച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തരമായി നേരിടേണ്ട ഭീഷണിയോ അപായ സൂചനയോ വരുമ്പോഴല്ലാതെ സൈന്യത്തിന് ആക്രമണം നടത്തേണ്ടതില്ലെന്നാണ് ഇസ്രയേല്‍ ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണക്കാര്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ട് നേരത്തെ നടന്ന ആക്രമണങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറവായിട്ടുണ്ട്.





















