Trump's Peace Plan Rejected: ഗാസയിലെ ട്രംപിന്റെ സമാധാന പദ്ധതി തള്ളി ഇസ്രയേൽ; ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്ന് നെതന്യാഹു

ടെൽ അവീവ്: ഹമാസിനെ പൂർണമായും നിരായുധരാക്കുന്നത് വരെ ഇസ്രയേൽ സൈന്യം പിൻവാങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഗാസയിലെ ട്രംപിന്റെ സമാധാന പദ്
ടെൽ അവീവ്: ഹമാസിനെ പൂർണമായും നിരായുധരാക്കുന്നത് വരെ ഇസ്രയേൽ സൈന്യം പിൻവാങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഗാസയിലെ ട്രംപിന്റെ സമാധാന പദ്ധതി തള്ളിക്കളഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ആവശ്യമുണ്ടെങ്കിൽ അടുത്ത സഖ്യകക്ഷികളെ എതിർക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ട്രംപിന്റെ ബോർഡ് ഓഫ് പീസ്, ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും 'സമ്പൂർണ നിരായുധീകരണത്തിനായി' ഒരു കരാറിൽ എത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഹമാസ് ഇസ്രായേൽ എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുകയും ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ മാത്രമേ ആയുധങ്ങൾ കൈമാറുകയുള്ളൂ എന്ന് വ്യക്തമാക്കുകയും ചെയ്തു. ഗാസയിൽ സമാധാന പദ്ധതി ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇസ്രയേൽ ഇതുവരെ മൗനമായിരുന്നു. ഇപ്പോഴാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ വെടിനിർത്തൽ കരാറിൽ എത്തിച്ചിട്ടും ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം തുടരുകയാണ്. ഞായറാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ, ട്രംപ് മുന്നോട്ടുവെച്ച 15-ഇനി പദ്ധതിയെ നെതന്യാഹു നിരസിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 'ഹമാസിനെ യഥാർത്ഥത്തിൽ നിരായുധീകരിക്കുന്നതുവരെ ഇസ്രായേൽ സൈന്യം യാതൊരു പിന്മാറ്റവും നടത്തില്ല, ഞങ്ങളുടെ സേനയ്ക്കും പൗരന്മാർക്കുമെതിരെയുള്ള ഭീഷണികൾ തടയുന്നത് തുടരുകയും ചെയ്യും' എന്നതും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള യുദ്ധത്തിൽ ട്രംപിനെ പ്രശംസിക്കുമ്പോൾ, ഗാസയിൽ അദ്ദേഹത്തിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞത് ശ്രദ്ധേയമാണ്. ഇസ്രായേലിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നെതന്യാഹുവിന്റെ നീക്കമെന്ന് സൂചനകൾ ഉണ്ട്. ട്രംപ് പറയുന്നത് മാത്രമാണ് നെതന്യാഹു അനുസരിക്കുന്നതെന്ന് ഇസ്രയേലിൽ അദ്ദേഹത്തിനെതിരെ പ്രചാരണം നടക്കുന്ന സമയത്താണ് ശക്തമായ പ്രസ്താവനകൾ. 'പ്രസിഡന്റ് ട്രംപിനോട് എനിക്ക് വലിയ ആദരവുണ്ട്. അദ്ദേഹം നമ്മുടെ ഒരു വലിയ സുഹൃത്താണ്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിൽ അമേരിക്കയുമായുള്ള ചരിത്രപരമായ പങ്കാളിത്തത്തെ ഞാൻ വളരെ അധികം വിലമതിക്കുന്നു. ഞാൻ വീണ്ടും ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു, കരാറുണ്ടായാലും ഇല്ലെങ്കിലും ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന ആണവായുധങ്ങൾ ഉണ്ടാകില്ല' എന്ന് നെതന്യാഹു മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു. 'ഇസ്രായേലിന്റെ സുരക്ഷയ്ക്കായി എന്തുചെയ്യണമോ അത് ഞങ്ങൾ ചെയ്യുന്നുണ്ട്. ആവശ്യമുള്ളപ്പോൾ ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെപ്പോലും എതിർത്തുനിൽക്കാനുള്ള കരുത്തും ഞങ്ങൾക്കുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള ശേഷി ഹമാസിന് ഇപ്പോഴും ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് നെതന്യാഹു ട്രംപിന്റെ പദ്ധതി തള്ളിയിരിക്കുന്നത്. 'അവർ ആക്രമിച്ചേക്കാം, നമ്മളെ അവർ ഇപ്പോൾ ആക്രമിക്കാതിരിക്കുന്നതിന് കാരണമുണ്ട്. അവർ ആക്രമിച്ചാൽ നമ്മൾ എത്ര ശക്തമായ തിരിച്ചടിയാണ് നൽകുകയെന്ന് അവർക്കറിയാം' എന്ന് നെതന്യാഹു പറഞ്ഞു.





















