Bill to Rename Kerala: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍; മോദിക്ക് നന്ദിയെന്ന് രാജീവ് ചന്ദ്രശേഖർ

ദില്ലി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കാനിരിയ്ക്കുന്നതിനെത്തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക
ദില്ലി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കാനിരിയ്ക്കുന്നതിനെത്തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. തന്റെ അഭ്യർത്ഥനയാണ് ഇന്ന് ഒരു ഭരണഘടനാപരമായ യാഥാർഥ്യമായി മാറുന്നത്. നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും ഭാഷയെയും ഔദ്യോഗികമായി ആദരിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ലോക്സഭയുടെ കാര്യപരിപാടിയില്‍ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളത്തില്‍ നിന്ന് കേരളം എന്നാക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ‘കേരള’ എന്ന സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നൽകിയിരുന്നു. 2024 ജൂണിൽ കേരള നിയമസഭ ഐകകണ്ഠ്യേന ഒരു പ്രമേയം പാസാക്കിയിരുന്നു.




















