








തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് യു.ഡി.എഫ് സർക്കാർ. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനായി നടപ
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് യു.ഡി.എഫ് സർക്കാർ. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനായി നടപ്പിലാക്കുന്ന സമഗ്ര പാക്കേജായ 'സ്നേഹസാന്ത്വനം' പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി 14.40 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 2026-2027 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഈ തുക ഉൾപ്പെടുത്തിയിട്ടുണ്ട്, സാമൂഹ്യനീതി വകുപ്പ് വഴിയാണ് ഇത് അനുവദിച്ചിരിക്കുന്നത്.
അനുവദിച്ച തുകയിൽ പ്രധാനമായും ദുരിതബാധിതർക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുന്നത്. നിലവിൽ ധനസഹായം ലഭിക്കുന്ന 5,208 എൻഡോസൾഫാൻ ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മുതൽ 2027 മാർച്ച് വരെയുള്ള മാസാന്ത ആശ്വാസധനസഹായത്തിനായി 9,84,31,200 രൂപയും, പുതുതായി ലിസ്റ്റിൽ ഉൾപ്പെടുന്നതായി പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കൾക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയർ ഗിവേഴ്സിന് നൽകുന്ന മാസാന്ത ധനസഹായമായ 'ആശ്വാസകിരണം' പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തിയിട്ടുണ്ട്.
ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 10,05,000 രൂപ അനുവദിച്ചിട്ടുണ്ട്. പ്രദേശത്തെ 10 മാതൃകാ ചൈൽഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കപ്പെടും.
Government Clarifies Responsibilities for Hajj:ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ചുമതലകൾ സർക്കാർ clarified


How to move forward now?: മഴക്കെടുതിയിൽ പണിശാല തകർന്ന് ആറന്മുള കണ്ണാടി നിർമ്മാതാക്കൾ ദുരിതത്തിൽ
Fresh Cut Waste Processing Plant Relocation:ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്ന് മാറ്റും; കമ്പനി അധികൃതർ സന്നദ്ധത അറിയിച്ചെന്ന് പി.കെ. ഫിറോസ് MLA
Visit to Mattancherry Synagogue:മട്ടാഞ്ചേരി ജൂത സിനഗോഗ് സന്ദർശിച്ച് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ്
Elephant Attack in Pathanamthitta: ആന കുത്തി 67കാരനെ കൊലപ്പെടുത്തി
Retired Pensioners' Union: വിരമിച്ചിട്ടും കോടികളുടെ സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി സർവീസ് പെൻഷനേഴ്സ് യൂണിയൻ
Guru Jayanti Celebration: ഗുരു വിചാരധാര ഗുരുജയന്തി പൊന്നോണം സെപ്റ്റംബർ 20-ന്
Arrival of 1001st Baby:1001-ാമത്തെ കുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തി
Bad Weather; Scuba Team Says Search in Muthalapozhi Cannot Continue:മോശം കാലാവസ്ഥ; മുതലപ്പൊഴിയിൽ തിരച്ചിൽ തുടരാനാവില്ലെന്ന് സ്കൂബ ടീം, ഇന്നത്തെ തിരച്ചിൽ നിർത്തി
Lucky Escape for Green Army Member:ഹരിതകർമസേന അംഗം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; മരനെല്ലൂരിൽ പഞ്ചായത്തിന്റെ മോട്ടോർഷെഡിൽ മൂർഖൻ പാമ്പ്, പിടികൂടി
Search for Missing Fishermen:മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 9 ദിവസം; തിരച്ചിൽ ഊർജിതമല്ല, സിപിഐഎം റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി