Gender Equality Discussion:സ്ത്രീശാക്തീകരണത്തിനിടയിൽ പുരുഷന്മാർ പാർശ്വവൽക്കരിക്കപ്പെടുന്നു

സ്ത്രീശാക്തീകരണവും ലിംഗസമത്വവും സംബന്ധിച്ച സംവാദങ്ങൾ സാധാരണയായി സ്ത്രീകളിലേക്കു മാത്രം കേന്ദ്രീകരിക്കപ്പെടുമ്പോൾ, പുരുഷന്മാർ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന്
സ്ത്രീശാക്തീകരണവും ലിംഗസമത്വവും സംബന്ധിച്ച സംവാദങ്ങൾ സാധാരണയായി സ്ത്രീകളിലേക്കു മാത്രം കേന്ദ്രീകരിക്കപ്പെടുമ്പോൾ, പുരുഷന്മാർ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് പ്രശസ്ത ബോളിവുഡ് നടി രത്ന പഥക് ഷാ അഭിപ്രായപ്പെട്ടു. 69-കാരിയായ താരം, 'ഷീ ദി പീപ്പിളിന്' നൽകിയ അഭിമുഖത്തിൽ ലിംഗസമത്വത്തെയും പിതൃമേധാവിത്വത്തെയും കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചു. സമൂഹത്തിൽ മാറ്റങ്ങൾ വരുമ്പോൾ പലപ്പോഴും ഒരു വശത്തേക്ക് കാര്യങ്ങൾ ചായുന്നത് സ്വാഭാവികമാണെന്നും, എന്നാൽ ഇപ്പോൾ പുരുഷന്മാരെ മാറ്റിനിർത്തുന്ന രീതി തനിക്ക് ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. 'വർഷങ്ങളായി നമ്മൾ സ്ത്രീകളുടെ പുരോഗതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഒരു വിഭാഗത്തെ ഉയർത്തിക്കൊണ്ടുവന്നെങ്കിലും, മറ്റുള്ളവരുടെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നത്? സമൂഹത്തിൽ മാറ്റങ്ങൾ വരുമ്പോൾ ഉണ്ടാകുന്ന ഈ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടേണ്ടതുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു.
ലിംഗാടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനവും അതിനോടൊപ്പം നിർമ്മിക്കപ്പെട്ട ആചാരങ്ങളും നിയമങ്ങളും വഴിയുമാണ് പിതൃമേധാവിത്വം നിലനിന്നുപോരുന്നത്. 3,000 വർഷങ്ങളായി നിലനിൽക്കുന്ന ഈ വ്യവസ്ഥിതിയെ വെറും 30 വർഷത്തിനുള്ളിൽ തകർത്തുകളയാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളെപ്പോലെ തന്നെ, പുരുഷന്മാരും സമൂഹം അടിച്ചേൽപ്പിക്കുന്ന പ്രതീക്ഷകളുടെയും കടുത്ത സമ്മർദത്തിന്റെയും ഇരകളാണ്. പുരുഷന്മാർക്ക് കരയാൻ പാടില്ല, എപ്പോഴും ശക്തനായിരിക്കണം, സാമ്പത്തിക ഭാരം മുഴുവൻ ചുമക്കണം, എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കണം എന്നിങ്ങനെ ചില 'ചെക്ക്ലിസ്റ്റുകൾ' സമൂഹത്തിന്റെ കണ്ണിൽ നിലനിൽക്കുന്നു.


















