Mysterious Death of Marilyn Monroe:മെർലിൻ മൺറോയുടെ ദുരൂഹ മരണവും തീരാത്ത നിഗൂഢതയും

1962 ഓഗസ്റ്റ് 5-ന് ലോസ് ആഞ്ജലീസിലെ ബ്രെന്റ്വുഡിലെ ഫിഫ്ത്ത് ഹെലന ഡ്രൈവിലുള്ള വസതിയിൽ 36 വയസ്സായ മെർലിൻ മൺറോ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആ ദിവസം പുലർച്ചെ, വ
1962 ഓഗസ്റ്റ് 5-ന് ലോസ് ആഞ്ജലീസിലെ ബ്രെന്റ്വുഡിലെ ഫിഫ്ത്ത് ഹെലന ഡ്രൈവിലുള്ള വസതിയിൽ 36 വയസ്സായ മെർലിൻ മൺറോ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആ ദിവസം പുലർച്ചെ, വീട്ടുജോലിക്കാരിയായ യൂനിസ്, മുറിയിൽ ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ടപ്പോൾ, അവിടെ എത്തുകയായിരുന്നു. കിടപ്പുമുറി പൂട്ടിയ നിലയിലായിരുന്നു, തുടർച്ചയായി വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനാൽ, അവർ മെർലിന്റെ ഡോക്ടർ റാൽഫ് ഗ്രീൻസൺയെ വിളിച്ചു. ഏകദേശം മൂന്നരയ്ക്ക് അദ്ദേഹം സ്ഥലത്തെത്തി, ജനൽ തകർത്ത് മുറിക്കുള്ളിലേക്ക് കയറി. പൂർണനഗ്നമായി ഒരു കയ്യിൽ ഫോണുമായി കമിഴ്ന്നുകിടക്കുകയായിരുന്നു മെർലിൻ. മുറിയിൽ മരുന്നുകുപ്പികൾ ചിതറിക്കിടപ്പുണ്ടായിരുന്നു. ആത്മഹത്യയായിരിക്കാമെന്ന നിഗമനത്തിൽ 64 വർഷങ്ങൾക്കിപ്പുറവും അവരുടെ മരണം ഒരു നിഗൂഢതയായി തുടരുന്നു. നിരവധി ഗൂഢാലോചനകൾ മെർലിന്റെ മരണത്തെ ചുറ്റിപ്പറ്റി ഉയർന്നുവന്നു. 2 പതിറ്റാണ്ടുകൾക്കപ്പുറം ലോസ് ആഞ്ജലീസ് പോലീസിന് ഈ കേസ് വീണ്ടും പുനരന്വേഷിക്കേണ്ടി വന്നു. മാധ്യമപ്രവർത്തകൻ ആന്റണി സമ്മേഴ്സ് തന്റെ അന്വേഷണത്തിൽ 650 ടേപ്പ് റെക്കോഡഡ് അഭിമുഖങ്ങൾ എടുത്തു. അതൊരു കൊലപാതകമല്ല, ആത്മഹത്യയാകാനാണ് വഴിയെന്നുമുള്ള നിഗമനത്തിൽ അദ്ദേഹം എത്തി.
മെർലിന്റെ മരണത്തിന് പിന്നിലെ കാരണം അറിയാൻ ലോകം ആകാംക്ഷയോടെ കാത്തിരുന്നു. മരിച്ചപ്പോൾ അവളുടെ ഒരു കയ്യിൽ ഫോൺ ഉണ്ടായിരുന്നുവെന്നതുകൊണ്ടാണ്, ആരോടാണ് അവൾ അവസാനം സംസാരിച്ചതെന്ന് അറിയാൻ ആകാംക്ഷയുണ്ടായിരുന്നത്. അവളുടെ ഹെയർഡ്രസർ സിഡ്നി ഗിലറോഫുമായി നടത്തിയ അവസാന ഫോൺ സംഭാഷണത്തിൽ, അവൾ പ്രണയത്തിലായിരുന്ന റോബർട്ട് എഫ് കെന്നഡി വസതിയിലെത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സിഡ്നിയോട് പറഞ്ഞത്. എന്നാൽ, ആഴ്ചാവസാനം അദ്ദേഹം കുടുംബത്തോടൊപ്പം നോർത്തേൻ കലിഫോർണിയയിലായിരുന്നു എന്ന വാദം, ഈ മൊഴിയെ സംശയത്തിന്റെ നിഴലിലാക്കി. മറ്റൊരു വ്യക്തി, നടനായ പീറ്റർ ലാഫോഡ്, അവളോട് അവസാനമായി സംസാരിച്ചവരിൽ ഒരാളാണ്. അത്താഴത്തിന് അവളെ ക്ഷണിച്ചെങ്കിലും, അവൾ അത് നിരസിച്ചു. ശബ്ദത്തിൽ അവളുടെ ക്ഷീണം തിരിച്ചറിഞ്ഞ പീറ്റർ അവളെ നിർബന്ധിച്ചില്ല.
















