Cultural Centers in Annammanada:അന്നമനടയുടെ സാംസ്കാരിക കേന്ദ്രങ്ങൾ കാടുകയറി നശിക്കുന്നു

അന്നമനട : അന്നമനടയിലെ കലാസാംസ്കാരിക കേന്ദ്രങ്ങൾ സംരക്ഷണമില്ലാതെ കാടുകയറുകയാണ്. പഞ്ചവാദ്യത്തിന്റെ മാദ്ധ്യമത്തിലൂടെ അന്നമനടക്ക് ലോകത്തിന്റെ ശ്രദ്ധ നേടിയ അന്നമനട അ
അന്നമനട : അന്നമനടയിലെ കലാസാംസ്കാരിക കേന്ദ്രങ്ങൾ സംരക്ഷണമില്ലാതെ കാടുകയറുകയാണ്. പഞ്ചവാദ്യത്തിന്റെ മാദ്ധ്യമത്തിലൂടെ അന്നമനടക്ക് ലോകത്തിന്റെ ശ്രദ്ധ നേടിയ അന്നമനട അച്യുതമാരാർ വാദ്യകലാകേന്ദ്രവും, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ച നാട്ടരങ്ങുമാണ് കാടുകയറുന്നത്. 2022-ൽ സാംസ്കാരികവകുപ്പ് ജില്ലയിൽ അനുവദിച്ച രണ്ടു നാട്ടരങ്ങുകളിലൊന്നാണ് അന്നമനടയുടേത്. കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തുതന്നെ ഉദ്ഘാടനം ചെയ്യാൻ ഒരുക്കിയിരുന്നതാണ്. ഉദ്ഘാടകനായി സാംസ്കാരികമന്ത്രിയെ തേടിയുള്ള കാത്തിരിപ്പിൽ നഷ്ടമായത് ഏകദേശം ഒരു വർഷത്തോളം ആയിരുന്നു. നാട്ടരങ്ങിന്റെ നിർമ്മാണത്തിനായി 20 ലക്ഷം രൂപ ചെലവിട്ടാണ് പൂർത്തിയാക്കിയത്. പരിപാടികൾ നടത്താൻ ആവശ്യമായ ഓപ്പൺ സ്റ്റേജ്, ഇരിപ്പിടങ്ങൾ, കേരളത്തിലെ പ്രധാന കലകളുടെ പ്രാധാന്യം വിളിച്ചോതുന്ന മ്യൂറൽ പെയിന്റിങ്ങുകൾ എന്നിവയാൽ മനോഹരമാക്കിയ ഇടമാണ് ഇപ്പോൾ ആളനക്കമില്ലാതെ നശിക്കുന്നത്. സാംസ്കാരിക പരിപാടികൾ പലതും ഇപ്പോൾ തെരുവോരത്താണ് നടക്കുന്നത്. उद्घാടനമെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ ഇത്തരം പരിപാടികൾക്കായി പൊതുവേദിയായേനെ ലഭിച്ചിരുന്നേനെ.
ടി.യു. രാധാകൃഷ്ണൻ എം.എൽ.എ. ആയിരിക്കുമ്പോഴാണ് വാദ്യകലാകേന്ദ്രത്തിന്റെ നിർമ്മാണം നടക്കുന്നത്. ഒട്ടേറെ മേളപ്രേമികൾ ഇവിടെനിന്ന് പലഘട്ടങ്ങളിലായി പഠനം പൂർത്തിയാക്കിയിട്ടുള്ളത്. പതിറ്റാണ്ടുകൾ പിന്നിട്ടതേടെ വാദ്യകലാകേന്ദ്രം ജീർണതയിലാണ്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് കലാമണ്ഡലം മാതൃകയിൽ കലാകേന്ദ്രം പുതുക്കിനിർമിക്കാനുള്ള നീക്കവും നടന്നിരുന്നു. എന്നാൽ ഈ ശ്രമം അധികം മുന്നോട്ടുപോയില്ല. കെട്ടിടം പൂർണനാശത്തിലേക്കും നീങ്ങുകയാണ്. ടി.എൻ. പ്രതാപൻ എം.എൽ.എ. ആയിരിക്കുമ്പോൾ കലാഗ്രാമപ്രഖ്യാപനം നടത്തിയിരുന്നു. ഇതും മുന്നോട്ടുപോയില്ല. മണ്ഡലത്തിന് ഒരു മന്ത്രിയെ ലഭിച്ച സാഹചര്യത്തിൽ അന്നമനടയുടെ സാംസ്കാരിക മുഖംകൂടി തെളിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


















