Rahul Gandhi criticizes government: 'ആയിരം യുവതീ യുവാക്കളിൽ വെറും 12 പേർക്ക് മാത്രമാണ് സ്ഥിരം ജോലി'

പ്രയാഗ്രാജ്: രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി ശക്തമായ വിമർശനവുമായി രംഗത്തെത്തി. ആയിരം യുവതീ യുവാക്കളിൽ വെറും 12 പേർക്ക് മ
പ്രയാഗ്രാജ്: രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി ശക്തമായ വിമർശനവുമായി രംഗത്തെത്തി. ആയിരം യുവതീ യുവാക്കളിൽ വെറും 12 പേർക്ക് മാത്രമാണ് സ്ഥിരമായ ജോലി ലഭ്യമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയുടെ അടിമകളായി യുവാക്കളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വഴിതെറ്റിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ യഥാർത്ഥ ശക്തി 40 കോടി ഉർജസ്വല യുവജനങ്ങളാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ നടന്ന 'ഛാത്രോൻ കി ഗൂഞ്ച്' എന്ന വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഞാൻ നിങ്ങളെ കണക്കുകൾ നൽകാം. ഓരോ 1000 ചെറുപ്പക്കാരിലും വെറും 12 പേർക്കാണ് സ്ഥിരം ജോലി ലഭിക്കുന്നത്. 150 ചെറുപ്പക്കാരിൽ ഒരാൾക്ക് മാത്രമാണ് സർക്കാർ ജോലി ലഭിക്കുന്നത്. നിങ്ങളുടെ ഡാറ്റയെ, നിങ്ങളിൽ നിന്ന് തട്ടിയെടുത്ത് ജിയോ, അദാനി, ഫേസ്ബുക്ക്, ഗൂഗിൾ പോലുള്ള വലിയ കോർപ്പറേറ്റുകൾക്ക് കൈമാറുന്നു. നിങ്ങളൊരു കെണിയിൽ കുടുങ്ങിയിരിക്കുകയാണ്"- രാഹുൽ ഗാന്ധി വിദ്യാർത്ഥികളോട് പറഞ്ഞു. "നിങ്ങളോട് ഇഷ്ടം പോലെ റീൽസ് കാണാനും വാട്സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കാനും ഇൻസ്റ്റഗ്രാമിൽ സമയം കളയാനും പറയുന്നുവല്ലോ. ഇതാണ് 21-ാം നൂറ്റാണ്ടിലെ ലഹരി. പിന്നെ നിങ്ങളോട് ബ്ലിങ്കിറ്റിലോ ഊബറിലോ ജോലി ചെയ്യാനോ മറ്റ് കൂലിപ്പണികൾ ചെയ്യാനോ പറയുന്നുവല്ലോ. ഈ ലഹരിക്ക് അടിമപ്പെടാൻ മാത്രമേ കഴിയൂ, ഈ രാജ്യത്ത് നിങ്ങൾക്ക് ഒരു ജോലി കിട്ടില്ല"- രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലവസരങ്ങൾ നൽകുന്ന പ്രധാന മേഖലകളെല്ലാം തകർത്തുവെന്നും പൊതുമേഖലയെ സ്വകാര്യവൽക്കരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്ത് എവിടെയായാലും 'മെയ്ഡ് ഇൻ ചൈന', 'മെയ്ഡ് ഇൻ വിയറ്റ്നാം', 'മെയ്ഡ് ഇൻ ബംഗ്ലാദേശ്' എന്നൊക്കെ കാണാം. എന്നാൽ 'മെയ്ഡ് ഇൻ ഇന്ത്യ' കാണുന്നില്ല. കാരണം, നോട്ട് നിരോധനവും തെറ്റായ ജിഎസ്ടിയും നമ്മുടെ നിർമ്മാണ മേഖലയെ തകർത്തു. തൊഴിൽ നൽകുന്ന ചെറുകിട വ്യവസായങ്ങളെയും തുകൽ, തുണി, ഓട്ടോമൊബൈൽ പോലുള്ള വ്യവസായങ്ങളെയും ഇല്ലാതാക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.





















