Vande Mataram Controversy: വന്ദേമാതരം വിവാദം - പ്രോട്ടോക്കോൾ വിഭാഗം അയച്ച നിർദേശത്തിൽ വന്ദേമാതരത്തെ കുറിച്ച് പരാമർശമില്ല; നിർദേശം ദേശീയ ഗാനം ആലപിക്കാൻ

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്ന് ചീഫ് സെക്രട്ടറിയുടെ പുറപ്പെടുവിച്ച സർക്കുലർ വിവാദം സൃഷ്
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്ന് ചീഫ് സെക്രട്ടറിയുടെ പുറപ്പെടുവിച്ച സർക്കുലർ വിവാദം സൃഷ്ടിച്ചു. വന്ദേമാതരം പൂർണ്ണമായും പാടാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചതോടെ, ലോക്ഭവൻ നിർദേശപ്രകാരമാണ് ഈ സർക്കുലർ എന്ന വിശദീകരണം വിദ്യാഭ്യാസ മന്ത്രി നൽകിയിരുന്നു. എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് വേണ്ടി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം വ്യക്തമാക്കുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശത്തെ അടിസ്ഥാനമാക്കിയാണിത്. ഓഗസ്റ്റ് 9 മുതൽ 17 വരെ നടക്കുന്ന വിവിധ പരിപാടികളിൽ വന്ദേമാതരം പാടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ ദേശീയ തലത്തിൽ കോൺഗ്രസ് എതിർപ്പു പ്രകടിപ്പിക്കുമ്പോൾ, ഇങ്ങനെയൊരു സർക്കുലർ ഇറക്കുന്നത് വിവാദമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചു. സർക്കുലറിനെ അനുകൂലിക്കാതെയായിരുന്നു ആഭ്യന്തര മന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചത്.




















