Drug Trafficking Prevention: ലഹരിക്കടത്ത് തടയൽ: പ്രവർത്തനങ്ങൾ വിലയിരുത്തി ശൈഖ് സായിദ് ബിൻ ഹമദ്

ദുബായ്: യു.എ.ഇ. കസ്റ്റംസ് നടത്തുന്ന ലഹരിമരുന്ന് കടത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ദേശീയ ആന്റി നാർക്കോട്ടിക്സ് അതോറിറ്റിയുടെ ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് ബിൻ
ദുബായ്: യു.എ.ഇ. കസ്റ്റംസ് നടത്തുന്ന ലഹരിമരുന്ന് കടത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ദേശീയ ആന്റി നാർക്കോട്ടിക്സ് അതോറിറ്റിയുടെ ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ വിലയിരുത്തി. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ആസ്ഥാനത്ത് അദ്ദേഹം സന്ദർശനം നടത്തി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ പ്രവർത്തനങ്ങൾക്കായുള്ള ഈ സന്ദർശനം, ലഹരിക്കടത്തിനെതിരായ നടപടികളുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആക്ടിങ്ങ് ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുല്ല ബിൻ ലാഹെജ് അൽ ഫലാസി, തുറമുഖങ്ങളുടെ ആക്ടിങ്ങ് ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ കുവൈ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു.
ശൈഖ് സായിദ്, യു.എ.ഇ.യിലെ കസ്റ്റംസ് സംവിധാനങ്ങളെക്കുറിച്ചും ലഹരിക്കടത്തിനെതിരെ സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും വിശദമായി മനസ്സിലാക്കി. കസ്റ്റംസിന്റെ കെ9 ഡോഗ് സ്ക്വാഡിന്റെ പങ്കും കര, വ്യോമ, സമുദ്രാതിർത്തികളിലെ ഏറ്റവും പുതിയ പരിശോധനാ ഉപകരണങ്ങളും അദ്ദേഹം നേരിട്ടുകണ്ടു. രാജ്യത്തെ വിവിധ എമിറേറ്റുകളിലെ കസ്റ്റംസ് മേധാവികളുടെ പങ്കാളിത്തത്തോടെ സംയുക്ത യോഗവും അദ്ദേഹം പങ്കെടുത്തു. അജ്മാൻ, ഉമ്മുൽഖുവൈൻ, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ കസ്റ്റംസ് ഡയറക്ടർമാരും പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.





















