Did Yamal Break Her Heart?:'യമാൽ അവളുടെ ഹൃദയം തകർത്തുവോ?'

മാഡ്രിഡ്: സ്പെയ്ൻ ലോകകപ്പ് നേടുന്നതിന് ശേഷം വാർത്തകളിൽ ശ്രദ്ധേയമായ വ്യക്തി ലമിൻ യമാലിന്റെ പ്രണയിനി കൂടിയായ ഇനസ് ഗാർസ്യയാണ്. ലോകകപ്പ് വിജയിച്ച ശേഷം ലമിനൊപ്പം ഗ്ര
മാഡ്രിഡ്: സ്പെയ്ൻ ലോകകപ്പ് നേടുന്നതിന് ശേഷം വാർത്തകളിൽ ശ്രദ്ധേയമായ വ്യക്തി ലമിൻ യമാലിന്റെ പ്രണയിനി കൂടിയായ ഇനസ് ഗാർസ്യയാണ്. ലോകകപ്പ് വിജയിച്ച ശേഷം ലമിനൊപ്പം ഗ്രൗണ്ടിൽ ഇരുന്ന ചിത്രങ്ങൾ ഇനസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ വിജയാഘോഷത്തിൽ സ്പാനിഷ് യുവതാരത്തിനൊപ്പം ഇനസും പങ്കെടുത്തിരുന്നു. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് കുറച്ച് മാസങ്ങൾക്കുള്ളിൽ മാത്രമാണ് ഇനസ്, ലമിനുമായി പ്രണയത്തിലാകുന്നത്. ലമിൻ തന്റെ പ്രണയത്തെ കുറിച്ച് ഒരു സന്ദേശം അയച്ചതോടെ, ഇനസ് തന്റെ അഞ്ച് വർഷത്തെ പ്രണയം ഉപേക്ഷിച്ച് സ്പാനിഷ് താരത്തിനൊപ്പം ചേർന്നുവെന്നു റിപ്പോർട്ടുകൾ പറയുന്നു. ഈ വിവരങ്ങൾ ഇനസിന്റെ മുൻ കാമുകൻ തന്റെ പോസ്റ്റിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇനസിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നതോടെ, 'തന്നോട് അല്പം മനുഷ്യത്വം കാണിക്കണം' എന്ന സന്ദേശം ഇനസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.
ഇപ്പോൾ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഇനസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറിയാണ് ഈ റിപ്പോർട്ടുകൾക്ക് ആധാരം. 'ഞാൻ കേട്ട കാര്യങ്ങൾ വളരെ മോശമാണ്. നിങ്ങളോട് ഞാൻ എന്ത് പറയണം എന്നറിയില്ല' എന്നായിരുന്നു ഇനസിന്റെ കുറിപ്പ്. ഈ സ്റ്റോറി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 'യമാൽ അവളുടെ ഹൃദയം തകർത്തു' എന്ന അഭിപ്രായം ഒരാൾ പങ്കുവെച്ചിട്ടുണ്ട്. 'കഴിഞ്ഞാഴ്ച്ച യമാലിന്റെ മാതാപിതാക്കൾക്കും സഹോദരനും ഇനസ് സമ്മാനം നൽകിയിരുന്നു. ഈ സ്റ്റോറി ബ്രേക്കപ്പിനെ കുറിച്ചുള്ളതാണ് എന്ന് ഞാൻ കരുതുന്നില്ല' എന്നുമാണ് മറ്റൊരു അഭിപ്രായം. 'യമാലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചതുപോലെ തോന്നുന്നു' എന്നുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.





















