Lifestyle and Blood Vessel Diseases:ജീവിതശൈലിയും രക്തധമനി രോഗങ്ങളും; നിസ്സാരമാക്കിയാൽ മരണം സംഭവിക്കാം, പ്രതിരോധ മാർഗ്ഗങ്ങൾ അറിയാം

ആധുനികതയും ശാസ്ത്ര-സാങ്കേതിക പുരോഗതിയും നമ്മുടെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, അതോടൊപ്പം വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും
ആധുനികതയും ശാസ്ത്ര-സാങ്കേതിക പുരോഗതിയും നമ്മുടെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, അതോടൊപ്പം വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വർധിച്ചുവരികയാണ്. ഇതിന്റെ ഫലമായി അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇന്ന് കൂടുതലായി കണ്ടുവരുന്നു. നമ്മുടെ ജീവിതരീതികൾ കാലക്രമേണ പഴയ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വളരെയേറെ മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ വ്യത്യാസം വന്നിരിക്കുന്നത് ഭക്ഷണക്രമങ്ങൾ, ദേഹാധ്വാന കുറവ്, കൂടുതലും ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലിക്രമങ്ങൾ, അമിത ശരീരഭാരം എന്നിവയാണ്. ശുദ്ധരക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന രോഗങ്ങളാണ് ഇന്ന് നാം നേരിടുന്ന അസുഖങ്ങളിൽ കൂടുതലും. ലോകത്തെല്ലായിടത്തും ജീവിതശൈലി രോഗങ്ങളാണ്. ഇവയിൽ 80% ത്തോളം ആണുങ്ങൾക്കും ബാക്കി സ്ത്രീകളിലുമായാണ് കണ്ടുവരുന്നത്. സ്ത്രീകൾക്ക് 50-55 വയസ്സ് വരെ ഈസ്ട്രജൻ എന്ന സ്വതസിദ്ധമായ ഹോർമോൺ ഭൂരിഭാഗം ജീവിതശൈലി രോഗങ്ങളിൽനിന്നും അവരെ രക്ഷിക്കുന്നു. അതിനാൽതന്നെ 60 വയസ്സിന് മേലെയുള്ള ആണുങ്ങൾക്കാണ് ജീവിതശൈലി രോഗങ്ങൾ വളരെയധികം കണ്ടുവരുന്നത്. ഇതിനെല്ലാം പുറമേ ജീവിതത്തിലെ സമ്മർദങ്ങളും(Stress) രക്തധമനി രോഗങ്ങളുടെ ശക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൂടാതെ പുകവലി, പ്രമേഹം, രക്താദിസമ്മർദ്ദം എന്നിവ ഈ രോഗങ്ങൾ കൂടുതൽ ഗുരുതരമാകുവാൻ കാരണങ്ങളാകുന്നു. പ്രത്യേകിച്ച് പ്രമേഹവും രക്തസമ്മർദ്ദവുമുള്ള ഒരു പുകവലിക്കാരന് പക്ഷാഘാതം, ഹൃദയസ്തംഭനം, കാലിലെ രക്തക്കുഴലിലെ തടസ്സം എന്നിവ ബാധിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ജീവിതശൈലി രോഗങ്ങൾ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും എന്തെല്ലാം വിഷമതകളുണ്ടാക്കുന്നുവെന്ന് പരിശോധിക്കാം. അശുദ്ധ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട രോഗങ്ങൾ പ്രധാനമായും മറ്റു ചില കാരണങ്ങളാലാണ് ഉണ്ടാകുന്നത്. അതിൽ ഏറ്റവും സാധാരണമായത് വെരിക്കോസ് വെയിൻ (Varicose Vein) ആണ്. മനുഷ്യൻ രണ്ട് കാലുകളിൽ നിവർന്ന് നടക്കുന്നതിനാൽ കാലുകളിലെ അശുദ്ധ രക്തക്കുഴലുകളിൽ മർദം വർധിക്കുകയും രക്തക്കുഴലുകൾ വികസിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. കൂടാതെ, അപൂർവമാണെങ്കിലും ആശുപത്രിവാസത്തിനിടയിലും ശസ്ത്രക്രിയയ്ക്ക് ശേഷവും അശുദ്ധ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാൻ (Deep Vein Thrombosis) സാധ്യതയുണ്ട്. ഇത്തരത്തിൽ രൂപപ്പെടുന്ന രക്തക്കട്ട ഹൃദയത്തിലേക്കോ ശ്വാസകോശത്തിലേക്കോ എത്തുകയാണെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.




















