Threat to Messi during World Cup:ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടു, ലക്ഷ്യമിട്ടത് ചാവേറാക്രമണം; റിപ്പോർട്ട് പുറത്ത്

മയാമി: ലോകകപ്പിനിടെ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ ഒരു സംഘത്തിന്റെ പദ്ധതിയുണ്ടായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട് പുറത്തുവിട്ടു. അറ്റ്ലാന്റ സ്റ
മയാമി: ലോകകപ്പിനിടെ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ ഒരു സംഘത്തിന്റെ പദ്ധതിയുണ്ടായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട് പുറത്തുവിട്ടു. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വെച്ച് മെസ്സിയെ വധിക്കാൻ ആലോചിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിലെ വിവരങ്ങൾ. ഇതിന് പുറമെ, മറ്റൊരു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലക്ഷ്യമിട്ടുള്ള സമാനമായ നീക്കങ്ങൾക്കായും ആലോചനകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് രേഖയിൽ വ്യക്തമാക്കുന്നു. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കെതിരായ ഭീഷണികൾ, റഫറിമാർക്കെതിരേയും സൈബർ ആക്രമണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ഈ വിവരങ്ങൾ ഏറെ ആശങ്കക്കരമായതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മെസ്സിയെ ചാവേറാക്രമണത്തിലൂടെ വധിക്കാൻ ആലോചിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടത്താൻ പദ്ധതിയിട്ട വ്യക്തിയുടേതെന്ന് കരുതപ്പെടുന്ന ഒരു പോസ്റ്റും പുറത്തുവന്നിട്ടുണ്ട്. 'അറ്റ്ലാന്റ സ്റ്റേഡിയത്തിലൂടെ ഞാൻ നടക്കാൻ പോകുകയാണ്. എന്റെ ശരീരത്തിൽ കെട്ടിവെച്ച നാല് ബോംബുകളിലൂടെ മെസ്സിയെ വധിക്കും' എന്നായിരുന്നു പോസ്റ്റിൽ പറയുന്നത്.





















