Beautification of Peravoor Town:പേരാവൂർ ടൗൺ സൗന്ദര്യവത്കരിക്കണം - വ്യാപാരി വ്യവസായി സമിതി

പേരാവൂർ: ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും വാഹനങ്ങൾക്ക് അന്യായമായി പിഴ ചുമത്തുന്ന പോലീസ് നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പേ
പേരാവൂർ: ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും വാഹനങ്ങൾക്ക് അന്യായമായി പിഴ ചുമത്തുന്ന പോലീസ് നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. കൂടാതെ, പേരാവൂർ ടൗൺ സൗന്ദര്യവത്കരിക്കണമെന്നും, വഴിയോര വാണിജ്യം നിയന്ത്രിക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന ഖജാൻജി വി. ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അഷ്റഫ് ചെവിടിക്കുന്ന് അധ്യക്ഷനായി. എം.കെ. അനിൽകുമാർ പ്രവർത്തനറിപ്പോർട്ടും പി.വി. ദിനേശ് ബാബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ടൗൺ വാർഡ് മെമ്പർ കെ.പി. അബ്ദുൾ റഷീദ്, ജില്ലാ ഭാരവാഹികളായ പി. വിജയൻ, കെ.കെ. സഹദേവൻ, പ്രമോദ് മാനന്തേരി, ബി.പി.ഒ.എസ്. സംസ്ഥാന ഖജാൻജി ജയശ്രീ കണ്ണൻ, ജില്ലാ പ്രസിഡന്റ് എം. ബിന്ദു, ചിക്കൻസമിതി ജില്ലാ പ്രസിഡന്റ് കെ.എം. അക്ബർ, വനിതാസമിതി ഏരിയാ പ്രസിഡന്റ് റീജ പ്രദീപൻ, ജോസ്, രാജു കാവനമാലിൽ, കെ. ബാലകൃഷ്ണൻ, കെ.പി. സുരേഷ്, സീൽസ് വർഗീസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. ഭാരവാഹികൾ: അഷ്റഫ് ചെവിടിക്കുന്ന് (പ്രസി.), പി.ജി. പവിത്രൻ, പി.ആർ. ലാലു, ഹരീന്ദ്രൻ (വൈസ് പ്രസി.), എം.കെ. അനിൽകുമാർ (ജന. സെക്ര.), എം. ബിന്ദു, ഷബി നന്ത്യത്ത്, രാജു കുര്യാക്കോസ് (ജോ. സെക്ര.), പി.വി. ദിനേശ് ബാബു (ഖജാ.).


















