Ramaayana Festival Imparts Life Values:രാമായണമേള ജീവിതമൂല്യങ്ങൾ പകർന്നുനൽകുന്നു -പി.സി. വിഷ്ണുനാഥ്

മാന്നാർ : ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിന് രാമായണമേളകൾ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. 24-ാമത് അഖിലകേ
മാന്നാർ : ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിന് രാമായണമേളകൾ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. 24-ാമത് അഖിലകേരള രാമായണമേളയുടെ സമാപന സമ്മേളനം മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ്കുമാർ അധ്യക്ഷനായി. ഈ വർഷത്തെ രാമായണപുരസ്കാരം ഗായിക വൈക്കം വിജയലക്ഷ്മിക്ക് മന്ത്രി സമ്മാനിച്ചു. മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വിദ്യാലയത്തിനുള്ള എവർറോളിങ് ട്രോഫിയും രാമായണപ്രതിഭകൾക്കുള്ള സ്വർണനാണയങ്ങളും സജി ചെറിയാൻ എം.എൽ.എ.യും ഡോ. വൈക്കം വിജയലക്ഷ്മിയും വിതരണം ചെയ്തു. വിജയികൾക്ക് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ മുരളീധരൻനായർ, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ്, ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വി. ബിനുരാജ്, ദേവസ്വം ബോർഡ് എക്സി. എൻജിനിയർ എസ്. വിജയമോഹൻ, ദേവസ്വം ബോർഡ് അസി. കമ്മിഷണർ എസ്. പ്രീത, ദേവസ്വം അസി. എൻജിനിയർ അരുൺകുമാർ തുടങ്ങിയവർ സമ്മാനം നൽകി.
ജനപ്രതിനിധികളായ അജിത് പഴവൂർ, ടൈറ്റസ് പി. കുര്യൻ, ഷൈന നവാസ്, കെ.എം. ശിവകുമാർ, സേതുലക്ഷ്മി, ശിവദാസ് യു. പണിക്കർ, തൃപ്പാവൂർ ക്ഷേത്രം പ്രസിഡന്റ് മദനമോഹൻ, ജെ. ഹരികൃഷ്ണൻ പടിപ്പുരയ്ക്കൽ, ഗിരീഷ് തെക്കുംതളിയിൽ, ഡൊമിനിക് ജോസഫ് എന്നിവർ പ്രസംഗിച്ചു. തൃക്കുരട്ടി അപ്പനെക്കുറിച്ച് ഗാനം രചിച്ച മധു അമ്പലപ്പുഴ, മാധ്യമപ്രവർത്തകൻ രഞ്ജിത്ത് രാമചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


















