Inauguration of Research and Academic Cell: ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ റിസർച്ച് ആൻഡ് അക്കാദമിക് സെൽ ഉദ്ഘാടനം ചെയ്തു

പെരിന്തൽമണ്ണ: ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ റിസർച്ച് ആൻഡ് അക്കാദമിക് സെൽ ‘റീച്ച്-ആർ.എ.സി’യുടെ ഉദ്ഘാടനം നടത്തി. ഗവേഷണസംസ്കാരം വളർത്തുക, ശാസ്ത്രീയ ചികിത്സാ രീതികൾക്
പെരിന്തൽമണ്ണ: ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ റിസർച്ച് ആൻഡ് അക്കാദമിക് സെൽ ‘റീച്ച്-ആർ.എ.സി’യുടെ ഉദ്ഘാടനം നടത്തി. ഗവേഷണസംസ്കാരം വളർത്തുക, ശാസ്ത്രീയ ചികിത്സാ രീതികൾക്ക് പിന്തുണ നൽകുക, അക്കാദമിക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, പി.ജി. വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഗവേഷണ പ്രസിദ്ധീകരണങ്ങൾ വർധിപ്പിക്കുക, ഗവേഷണത്തിന് ഏകീകൃത സംവിധാനമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണിത് ആരംഭിച്ചത്. ആശുപത്രിയുടെ ചെയർമാൻ വി.പി. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു, വൈസ് ചെയർമാൻ ഡോ. വി.യു. സീതി ചടങ്ങിൽ അധ്യക്ഷനായി. ഗവേഷണ നേട്ടത്തിന് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. നന്ദകുമാറിനെ ആദരിച്ചു. ആർ.എ.സി. ചെയർമാൻ ഡോ. ജി.ആർ. ലക്ഷ്മിനാരായണ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. മോഹൻദാസ്, സംസ്ഥാനം മെഡിക്കൽ കൗൺസിൽ അംഗവും ആശുപത്രി എത്തിക്കൽ കമ്മിറ്റി അംഗവുമായ ഡോ. എ.വി. ജയകൃഷ്ണൻ, റീച്ച്-ആർ.എ.സി. കൺവീനർ ഡോ. പി.ജി. വിജയ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ശില്പശാലയിൽ ഗവേഷണരീതികൾ, ഗവേഷണ ചോദ്യ രൂപകല്പനകൾ, പഠന രൂപകല്പനകൾ, സാമ്പിൾ തിരഞ്ഞെടുക്കൽ രീതികൾ, വിവരശേഖരണ ഉപകരണങ്ങൾ, അടിസ്ഥാന ഡേറ്റാ വിശകലനം, ശാസ്ത്രീയ ലേഖനങ്ങളുടെ രചന, പബ്ലിക്കേഷൻ മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധ ഡോക്ടർമാർക്കും അധ്യാപകരും ക്ലാസുകൾ നയിച്ചു. പ്രൊഫ. ഡോ. സി. ദിലീപ്, ഡോ. ലാമിയ, ഡോ. എൻ.ജി. നാരായണൻ, ഡോ. കൃഷ്ണരാജ് രാജീവ്, ഡോ. ആർ. വിഷ്ണു, ഡോ. ആഷിഷ് നായർ എന്നിവരുടെ നേതൃത്വത്തിൽ ഈ ക്ലാസുകൾ നടന്നു.


















