Disaster Relief Camp: ദുരിതാശ്വാസ ക്യാമ്പിലെ കഞ്ഞിയും ചോറും പശുക്കൾക്ക് നൽകുന്നോ? അമ്ലവിഷബാധയെന്ന അപകടം തിരിച്ചറിയുക

കോട്ടയം തീക്കോയിയിലെ അനിൽകുമാറിന് കഴിഞ്ഞ ദിവസങ്ങളിലെ മിന്നൽ പ്രളയത്തിൽ 11 പശുക്കളാണ് നഷ്ടമായത്. കർഷകനായ അനിൽകുമാറിന് തന്റെ മിണ്ടാപ്രാണികളെ രക്ഷിക്കാൻ സാധിച്ചില്
കോട്ടയം തീക്കോയിയിലെ അനിൽകുമാറിന് കഴിഞ്ഞ ദിവസങ്ങളിലെ മിന്നൽ പ്രളയത്തിൽ 11 പശുക്കളാണ് നഷ്ടമായത്. കർഷകനായ അനിൽകുമാറിന് തന്റെ മിണ്ടാപ്രാണികളെ രക്ഷിക്കാൻ സാധിച്ചില്ല. 17 പശുക്കളിൽ 11 എണ്ണം വെള്ളത്തിൽ ശ്വാസം മുട്ടി മരിച്ചതോടെ, കർഷകന്റെ കണ്ണീരാണ് കേരളത്തിൽ പെയ്യുന്ന കനത്ത മഴയിലും മിന്നൽപ്രളയത്തിലും അനുഭവിക്കുന്ന ദുരന്തത്തിന്റെ പ്രതീകമാകുന്നത്. ദുരന്തത്തിൽ സർവ്വസ്വവും നഷ്ടമായ അനിൽകുമാറിന് ആശ്വാസവുമായി സർക്കാർ, സന്നദ്ധ സംഘടനകൾ, മൃഗസ്നേഹികൾ മുന്നോട്ടുവന്നിട്ടുണ്ട്. പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ മനുഷ്യരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമ്പോൾ, മിണ്ടാപ്രാണികളുടെ സുരക്ഷ പലപ്പോഴും മറക്കപ്പെടുന്നു. കർഷകരുടെ ഉപജീവനത്തിനും സാമ്പത്തിക അടിത്തറയ്ക്കും ഈ ദുരന്തങ്ങൾ വലിയ ആഘാതം ചെലുത്തുന്നു. കർഷകരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുപോകാൻ അടിയന്തര സഹായങ്ങൾക്കൊപ്പം ശാസ്ത്രീയമായ പ്രളയാനന്തര പുനരധിവാസം അനിവാര്യമാണ്.
മിണ്ടാപ്രാണികളുടെ സുരക്ഷ ഉറപ്പാക്കാൻ കർഷകർ ജാഗ്രത പാലിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് കന്നുകാലികളെ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റണം. അടിയന്തര സാഹചര്യത്തിൽ കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങളെ കെട്ടഴിച്ചുവിടുന്നത് അവയ്ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ സഹായിക്കും. വൈദ്യുതി പോസ്റ്റുകളിലോ സ്റ്റേ കമ്പികളിലോ മൃഗങ്ങളെ കെട്ടിയിടരുത്. തൊഴുത്തിനുള്ളിലെ വൈദ്യുതി വയറുകളും ഉപകരണങ്ങളും സുരക്ഷിതമായി ക്രമീകരിക്കണം. മഴയുള്ള സമയത്തും ശക്തമായ കാറ്റിൽ പശുക്കളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടരുത്. മേൽക്കൂരകൾ ബലക്ഷയമുള്ളതോ തകർച്ചാ സാധ്യതയുള്ളതോ ആയിരിക്കരുത്. ഈ ജാഗ്രതകൾ ദുരന്തസമയത്തെ അപകടസാധ്യത കുറയ്ക്കും.





















