Celebration of Trade Day: വ്യാപാരിദിനം ആഘോഷിച്ചു

ചെറുവത്തൂർ: മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരിദിനം ആഘോഷിച്ചു. ചെറുവത്തൂർ വ്യാപാരഭവനിൽ രാവിലെ പ്രസിഡന്റ് സി.രഞ്ജിത്ത് പതാക ഉയർത്തി. വ്യാപാരിദിനാഘോഷ സദസ്സ് വ്യാപാരി
ചെറുവത്തൂർ: മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരിദിനം ആഘോഷിച്ചു. ചെറുവത്തൂർ വ്യാപാരഭവനിൽ രാവിലെ പ്രസിഡന്റ് സി.രഞ്ജിത്ത് പതാക ഉയർത്തി. വ്യാപാരിദിനാഘോഷ സദസ്സ് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഖജാൻജി പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. കൊത്തങ്കര മണ്ണിടിച്ചിൽ അപകടത്തിൽ ചെങ്കല്ലിനും മണ്ണിനുമടിയിൽപ്പെട്ട മൂന്ന് നിർമാണത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ച ചുമട്ടു തൊഴിലാളികളെ ആദരിച്ചു. പൂരക്കളി അവാർഡ് ജേതാവ് രാഘവൻ മട്ടലായി, ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവ് യൂണിറ്റ് വനിതാവിങ് പ്രസിഡന്റ് സി.പ്രീത, ലയൺസ് ക്ലബ് പ്രസിഡന്റ് കെ.എം.പ്രമോദ്, വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു. ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗം സി.ചന്ദ്രൻ, എസ്.എൻ.രഞ്ജിത്ത്, പി.സുരേശൻ, പി.വി.തമ്പാൻ, എം.കെ.ലീലാവതി, സി.പ്രീത, ടി.വി.രജനി എന്നിവർ സംസാരിച്ചു. രാജപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരിദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയിൻ പി. വർഗീസ് അധ്യക്ഷനായി. കള്ളാർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, ജില്ലാ കൗൺസിംഗം എൻ. മധു, വനിതാവിങ് ജില്ലാ സെക്രട്ടറി രാജി സുനിൽ, വനിതാ വിങ് യൂണിറ്റ് സെക്രട്ടറി രമ്യ രാജീവൻ, യൂണിറ്റ് സെക്രട്ടറി പി.ടി. രാജീവൻ, ട്രഷറർ കെ. സുധാകരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്ഥാപക അംഗങ്ങളെ ആദരിച്ചു.





















