Cyber Fraud Recovery: സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 801.37 കോടി രൂപ, വീണ്ടെടുത്ത് 185.85 കോടി രൂപ; വീണ്ടെടുക്കുന്ന തുകയിൽ വർധന

കൊച്ചി: സൈബർ തട്ടിപ്പുകൾ വഴി നഷ്ടമായ പണം തിരിച്ചുപിടിക്കുന്നതിൽ കേരളത്തിൽ ആശ്വാസകരമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പ് സംഘങ്ങൾ പണം കൈവശമാക്കുന്നതിന് മ
കൊച്ചി: സൈബർ തട്ടിപ്പുകൾ വഴി നഷ്ടമായ പണം തിരിച്ചുപിടിക്കുന്നതിൽ കേരളത്തിൽ ആശ്വാസകരമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പ് സംഘങ്ങൾ പണം കൈവശമാക്കുന്നതിന് മുമ്പ് മരവിപ്പിക്കുന്ന നടപടികൾ കൂടുതൽ ഫലപ്രദമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ജൂൺ മുതൽ 2026 മേയ് വരെ സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പുകൾ വഴി 801.37 കോടി രൂപ നഷ്ടമായപ്പോൾ, അതിൽ 185.85 കോടി രൂപ തട്ടിപ്പ് സംഘങ്ങളുടെ കൈവശമെത്താതെ മരവിപ്പിക്കാൻ സാധിച്ചു. കുറ്റവാളികളുടെ അക്കൗണ്ടുകളിൽ ഇത്തരത്തിൽ മരവിപ്പിച്ച തുക പിന്നീട് കോടതിയുടെ നിർദേശപ്രകാരം ഇരകൾക്ക് നൽകപ്പെടുകയാണ്.
ദേശീയതലത്തിൽ, സൈബർ തട്ടിപ്പുകളിൽ നഷ്ടമാകുന്ന മൊത്തം തുകയുടെ 10 മുതൽ 15 ശതമാനം വരെ മാത്രം തിരിച്ച് പിടിക്കാനോ മരവിപ്പിക്കാനോ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം മെയ് വരെ കേരളത്തിൽ 44,653 കേസുകളിലായി 801 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. എറണാകുളം നഗര പരിധിയിൽ മാത്രം 118 കോടി രൂപ നഷ്ടമായപ്പോൾ, അതിൽ 25.05 കോടി രൂപ മരവിപ്പിക്കാനായത് ശ്രദ്ധേയമാണ്.
സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധം വർധിച്ചതും, പരാതികളിൽ നടപടികൾ വേഗത്തിലാക്കുന്നതും പണം നഷ്ടപ്പെടുന്നത് കുറയ്ക്കാൻ സഹായകമായതായി കാണുന്നു. തട്ടിപ്പിനിരയായാൽ, ആദ്യ ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകുന്നത് നിർണായകമാണ്. ഈ സമയത്തിനുള്ളിൽ പരാതി നൽകുന്നത് വഴി നടപടികൾ വേഗത്തിലാക്കാനും, നഷ്ടപ്പെട്ട പണം പരമാവധി തിരിച്ചുപിടിക്കാനും കഴിയുമെന്ന് സൈബർ പോലീസ് വ്യക്തമാക്കുന്നു. തട്ടിപ്പുകൾ തടയുന്നതിനുള്ള സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി, സംസ്ഥാന സൈബർ പോലീസ് വിവിധ പൊതുമേഖലാ-സ്വകാര്യ ബാങ്കുകളുമായി ചേർന്ന് നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനും, ലഭിക്കുന്ന പരാതികൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിനായി, പോലീസ്, ബാങ്കുകൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജോയിന്റ് സൈബർ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ നടപടിയെടുക്കുന്നതിനായി, ജോയിന്റ് കോ-ഓർഡിനേഷൻ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.




















