UPI Transaction Charges: യു.പി.ഐ. ഇടപാടുകൾക്ക് ചാർജ്; നീക്കം അമേരിക്കൻ സമ്മർദത്തെത്തുടർന്നോ? വിവാദത്തിന് പിന്നിലെന്ത്?

മുംബൈ: ഉയർന്ന തുകയ്ക്കുള്ള യു.പി.ഐ. ഇടപാടുകൾക്കായി വ്യാപാരി കമ്മിഷൻ (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) കൊണ്ടുവന്നതിന് കേന്ദ്രസർക്കാർ നിയമ ഭേദഗതി വരുത്തിയതിന്റെ പിന്
മുംബൈ: ഉയർന്ന തുകയ്ക്കുള്ള യു.പി.ഐ. ഇടപാടുകൾക്കായി വ്യാപാരി കമ്മിഷൻ (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) കൊണ്ടുവന്നതിന് കേന്ദ്രസർക്കാർ നിയമ ഭേദഗതി വരുത്തിയതിന്റെ പിന്നിൽ അമേരിക്കയുടെ സമ്മർദമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. യു.പി.ഐ.യും റുപേ കാർഡ് ഇടപാടുകളും സൗജന്യമാക്കുന്നത് ഇന്ത്യൻ കമ്പനികൾക്കുള്ള നേട്ടമാണെന്നും, ഇത് യു.എസ്. കാർഡ് കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്നും 2026 മാർച്ചിൽ യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ്സ് (യു.എസ്.ടി.ആർ.) പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായി വ്യാപാരക്കരാർ ചർച്ചയിൽ അമേരിക്കൻ പ്രതിനിധികൾ ഈ വിഷയത്തെ ഉന്നയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നിയമഭേദഗതിക്കായി നടപടിയെടുത്തതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
യു.പി.ഐ. സംവിധാനത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ അടിസ്ഥാനമാക്കിയുള്ള നിയമഭേദഗതിയുടെ വാദത്തിൽ യാതൊരു കഴമ്പും ഇല്ലെന്നും, ഭാവിയിൽ ഫീസുകൾ ഏർപ്പെടുത്താൻ തുടങ്ങുമ്പോൾ അത് സാധാരണ ഉപഭോക്താക്കളെ ബാധിക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് എക്സിൽ കുറിച്ചു. ഡിജിറ്റൽ പെയ്മെന്റ് മേഖലയിലെ അമേരിക്കൻ വ്യവസായങ്ങൾക്കായി യു.പി.ഐ.യെ തളർത്താനുള്ള ശ്രമമാണെന്നു അദ്ദേഹം ആരോപിച്ചു.





















