Pressure Behind UPI Fee Move:യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കത്തിന് പിന്നിൽ അമേരിക്കയുടെ സമ്മർദ്ദമോ?

ന്യൂഡൽഹി: യു.പി.ഐ (upi) എന്നത് റൂപേ (rupay) ഇടപാടുകൾക്ക് സേവനനിരക്ക് ഈടാക്കാനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിയമം ഭേദഗതി ചെയ്തതായി അറിയുന്
ന്യൂഡൽഹി: യു.പി.ഐ (UPI) എന്നത് റൂപേ (RuPay) ഇടപാടുകൾക്ക് സേവനനിരക്ക് ഈടാക്കാനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിയമം ഭേദഗതി ചെയ്തതായി അറിയുന്നു. ഈ ഭേദഗതിയോടെ, യുപിഐ ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള സൗജന്യം തുടരുമെന്നു ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഭാവിയിൽ ഉപഭോക്താക്കൾക്കുമേൽ ഈ ചാർജ് ബാധകമാകുമെന്ന സൂചനകൾ ഉണ്ട്. ഈ സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ബാധ്യത ഉണ്ടാകുമെന്ന ആശങ്കകൾ ഉയരുന്നുണ്ട്.
സർക്കാർ എടുത്ത ഈ തീരുമാനത്തെക്കുറിച്ച് ചില സംശയങ്ങൾ ഉയർന്നിട്ടുണ്ട്. യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കത്തിന് പിന്നിൽ അമേരിക്കയുടെ സമ്മർദമുണ്ടെന്ന ആരോപണം ഉയർന്നുവരുന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശ്, വ്യാപാരികളിൽനിന്ന് ഈടാക്കുന്നതായിരുന്നാലും, അവർക്ക് വിലകൂട്ടാൻ സാധ്യതയുണ്ടെന്നും, ഈ ചാർജുകൾ ഉപഭോക്താക്കൾക്കു നേരെയും ബാധകമാകുമെന്നു അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ, യുപിഐ ഇടപാടുകളിൽ 80 ശതമാനവും ഗൂഗിൾ പേയും ഫോൺ പേയും മുഖാന്തരമാണ് നടക്കുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് ഈ നീക്കം ഉണ്ടായത്. 2016-ൽ ഇന്ത്യയിൽ സൗജന്യമായി യുപിഐ ഇടപാടുകൾ ആരംഭിച്ചതോടെ, ഉപഭോക്താക്കളുടെ കാർഡ് ഉപയോഗം ഗണ്യമായി കുറയുകയും, ഇതിന്റെ ഫലമായി അമേരിക്കയിലെ വിസ, മാസ്റ്റർകാർഡ് പോലുള്ള കമ്പനികൾക്ക് വലിയ ബിസിനസ്സ് നഷ്ടമായിരുന്നു. കഴിഞ്ഞ മാർച്ചിൽ, അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് നയം വ്യാപാര കരാറിനുള്ള തടസ്സമായി കാണിക്കുകയും, യുഎസ് ഇലക്ട്രോണിക് പേയ്മെന്റ് സേവന ദാതാക്കൾക്ക് യുപിഐ സംവിധാനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്രസീൽ, ഇൻഡോനീഷ്യ, വിയറ്റ്നാം, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ ആഭ്യന്തര പേയ്മെന്റ് സംവിധാനങ്ങൾക്കു നേരെയും അമേരിക്ക സമാനമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്.





















