Health benefits of coffee:കാപ്പിയുടെ ആരോഗ്യഗുണങ്ങൾ

കാപ്പിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ, ഫാറ്റി ലിവർ പോലുള്ള ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കു
കാപ്പിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ, ഫാറ്റി ലിവർ പോലുള്ള ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിൽ കാപ്പിക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരിയായ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് അനേകം ഗുണങ്ങൾ നൽകുന്നു. ഈ വിഷയത്തിൽ കാൻസർ വിദഗ്ധയായ ഡോ. വർതിക വിശ്വാനി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. അവിടെ, കാപ്പി ശീലമാക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുന്നതായും, പ്രായപൂർത്തിയായ 1,71,000 പേരിൽ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ, ദിവസവും 1.5 മുതൽ 3.5 കപ്പ് കാപ്പി കുടിക്കുന്നവരുടെ അകാല മരണസാധ്യത 30% കുറവാണെന്ന് അവർ പറയുന്നു.
കാപ്പി കുടിക്കുന്നത് മൊത്തത്തിലുള്ള രോഗസാധ്യത കുറയ്ക്കുന്നതിൽ സഹായകമാണെന്ന് ഡോ. വർതിക പറയുന്നു. ഹൃദ്രോഗം, കരൾ രോഗം, ടൈപ്പ്-2 പ്രമേഹം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ കട്ടൻകാപ്പി സഹായിക്കുമെന്ന് 200-ലധികം മെറ്റാ അനാലിസിസ് പഠനങ്ങൾ സൂചിപ്പിക്കുന്നു. ദിവസവും 3-4 കപ്പ് കാപ്പി കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് അവർ കൂട്ടിച്ചേർക്കുന്നു. കാപ്പിയുടെ ഗുണങ്ങൾ പ്രധാനമായും കരളിനാണ്, കാരണം കാപ്പിയിലെ സസ്യസംയുക്തങ്ങളും ആന്റിഓക്സിഡന്റുകളും കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ സഹായിക്കുന്നു. ഫാറ്റി ലിവർ ഡിസീസ്, സിറോസിസ്, ലിവർ ഫൈബ്രോസിസ്, ലിവർ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.





















