E20 petrol declared safe: E20 പെട്രോൾ സുരക്ഷിതമാണെന്ന് കേന്ദ്രം

വാഹനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെല്ലാം പരിശോധനയുടെ ഭാഗമായിരുന്നു. എഞ്ചിൻ പ്രകടനം, ഡ്രൈവിംഗ് അനുഭവം, കുറഞ്ഞ താപനിലയിൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്
വാഹനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെല്ലാം പരിശോധനയുടെ ഭാഗമായിരുന്നു. എഞ്ചിൻ പ്രകടനം, ഡ്രൈവിംഗ് അനുഭവം, കുറഞ്ഞ താപനിലയിൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാനുള്ള ശേഷി, തുരുമ്പ് പ്രതിരോധം, എൻജിൻ ഘടകങ്ങളുമായുള്ള ഇന്ധനത്തിന്റെ അനുയോജ്യത, ഫ്യൂവൽ സിസ്റ്റത്തിന്റെ ദൈർഘ്യം, മലിനീകരണ തോത്, മൈലേജ് എന്നിവ വിശദമായി വിലയിരുത്തി. ഈ പരിശോധനകളിൽ E20 പെട്രോൾ കാര്യമായ സാങ്കേതിക പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. 2020 ഡിസംബർ 26-ന് നിതി ആയോഗത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്തർ മന്ത്രിതല സമിതിയാണ് E20 ഇന്ധനത്തിന്റെ ഉപയോഗവും വാഹനങ്ങളിലുണ്ടാക്കുന്ന സ്വാധീനവും വിശദമായി പരിശോധിച്ചത്. എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിൻ, സ്പെയർ പാർട്സ്, മൈലേജ് എന്നിവയെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു പ്രധാന പഠനവിഷയം. ARAI, SIAM, IOCL എന്നിവയുടെ ഗവേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സമിതി ശുപാർശകൾ തയ്യാറാക്കിയത്. E20 പെട്രോൾ പഴയ വാഹനങ്ങൾക്ക് ദോഷകരമാണോ എന്ന സംശയം വാഹന ഉടമകൾക്കിടയിൽ വ്യാപകമായിരുന്നു. എന്നാൽ ഇതിലും സർക്കാർ വ്യക്തത വരുത്തി. ലാബ് പരീക്ഷണങ്ങളിലും യഥാർഥ റോഡ് പരിശോധനകളിലും പഴയതോ ലെഗസി മോഡലുകളിലോ E20 ഉപയോഗിച്ചതിനെ തുടർന്ന് എൻജിനോ മറ്റ് പ്രധാന ഘടകങ്ങളോ കാര്യമായി കേടുപാടുകൾ നേരിട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സാധാരണ ഉപയോഗത്തിൽ വാഹനത്തിന്റെ പ്രകടനത്തെയോ എൻജിന്റെ ആയുസിനെയോ പ്രതികൂലമായി ബാധിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു.




















