Car Glass Fog:കാറിന്റെ ഗ്ലാസിൽ മൂടൽമഞ്ഞ് ഉണ്ടാകുന്നത് എങ്ങനെ തടയാം?

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ ഡ്രൈവർമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നത്. എസി പ്
മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ ഡ്രൈവർമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നത്. എസി പ്രവർത്തിപ്പിച്ചതിന് ശേഷം ഗ്ലാസ് മങ്ങുന്നത് റോഡിന്റെ കാഴ്ച തടസ്സപ്പെടുത്തുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ആധുനിക കാറുകളിൽ ഈ പ്രശ്നത്തിന് പരിഹാരമായി ഡി-ഫോഗർ അല്ലെങ്കിൽ ഡിഫ്രോസ്റ്റർ എന്ന സംവിധാനമുണ്ട്. കാറിനുള്ളിലെ തണുത്ത വായുവും പുറത്തുള്ള ചൂടും ഈർപ്പവും തമ്മിലുള്ള താപനില വ്യത്യാസമാണ് ഗ്ലാസിൽ ഈർപ്പം അടിഞ്ഞുകൂടാൻ കാരണമാകുന്നത്. ഇത് വിൻഡ്ഷീൽഡിലും സൈഡ് ഗ്ലാസുകളിലും മൂടൽമഞ്ഞ് രൂപപ്പെടുന്നതിന് കാരണമാകുന്നു. മഴക്കാലത്തും ശൈത്യകാലത്തും ഈ പ്രശ്നം കൂടുതലായി അനുഭവപ്പെടുന്നു.
കാറിലെ ഡി-ഫോഗർ അല്ലെങ്കിൽ ഡിഫ്രോസ്റ്റർ പ്രവർത്തിപ്പിക്കുമ്പോൾ, മുൻവശത്തെയും പിൻവശത്തെയും ഗ്ലാസിലേക്ക് ചൂടുള്ള വായു എത്തിക്കുന്നു. ഇതിലൂടെ ഗ്ലാസിൽ രൂപപ്പെട്ട ഈർപ്പം വേഗത്തിൽ നീങ്ങുകയും കാഴ്ച വീണ്ടും വ്യക്തമാക്കുകയും ചെയ്യുന്നു. സുരക്ഷിതമായ ഡ്രൈവിംഗിന് ഈ സംവിധാനം വളരെ സഹായകരമാണ്. പല കാറുകളുടെയും പിൻവശത്തെ ഗ്ലാസിൽ കാണുന്ന നേർത്ത വരകൾ അലങ്കാരത്തിനല്ല, മറിച്ച് റിയർ ഡി-ഫോഗർ സംവിധാനത്തിന്റെ ഭാഗമായ ഹീറ്റിംഗ് എലമെന്റുകളാണ്. ഡി-ഫോഗർ പ്രവർത്തിപ്പിക്കുമ്പോൾ ഈ വരകൾ ചൂടാകുകയും ഗ്ലാസിലെ ഈർപ്പം വേഗത്തിൽ നീക്കം ചെയ്യുകയും ചെയ്യുന്നു. മഴക്കാലത്ത് പിന്നിലേക്കുള്ള കാഴ്ച വ്യക്തമാക്കുന്നതിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു.





















