Royal Enfield Hunterhood in Kochi:കൊച്ചി വൈബിനൊപ്പം കലക്കൻ മ്യൂസിക്കും ബൈക്കുകളും; കളറായി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡിന്റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്ഫോമായ ഹണ്ടർഹുഡ് എഡിഷന്റെ ആറാമത് ആഘോഷം കൊച്ചിയിൽ നടന്നു. ഈ പരി
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡിന്റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്ഫോമായ ഹണ്ടർഹുഡ് എഡിഷന്റെ ആറാമത് ആഘോഷം കൊച്ചിയിൽ നടന്നു. ഈ പരിപാടിയിൽ റോയൽ എൻഫീൽഡ് ആരാധകരുടെയും ഇരുചക്ര വാഹനപ്രേമികളുടെയും വലിയ കൂട്ടായ്മ പങ്കെടുത്തു. കളമശ്ശേരിയിലെ ചാക്കോള മില്ലിൽ നടന്ന ഈ പരിപാടി, നഗരത്തിലെ സാംസ്കാരിക ചലനങ്ങൾക്കും യുവത്വത്തിന്റെ ക്രിയേറ്റീവ് എനർജിക്കും ഒരു വേദിയായി മാറി.
സംഗീത പരിപാടികൾ, ആർട്ടുകൾ, സ്കേറ്റ്ബോർഡിങ്, അർബൻ സ്പോർട്സ്, ക്രിയേറ്റീവ് എക്സ്പ്രഷൻ തുടങ്ങിയ നിരവധി പരിപാടികൾ ഹണ്ടർഹുഡ് ആഘോഷത്തിന് വലിയ ആകർഷണം സൃഷ്ടിച്ചു. റോയൽ എൻഫീൽഡ് ബൈക്കുകളുടെ രൂപമാറ്റം വരുത്തിയ പതിപ്പുകൾ ഉൾപ്പെടെ നിരവധി മോഡലുകൾ പ്രദർശനത്തിനായി ഒരുക്കിയിരുന്നു. ട്രൈബ് മാമ മേരികാലി, റാഞ്ച് x ക്ലിഫിർ, ഗബ്രി, എംസി കൂപ്പർ, ബേബി ജീൻ, ഡാബ്സി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സെഷനുകളായി മ്യൂസിക് ഷോകൾ അരങ്ങേറി.
സ്കേറ്റ് ബോർഡിങ് ഷോക്കേസുകൾ, ലൈവ് ഗ്രാഫിറ്റി, വിഷ്വൽ ആർട്ട്, ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, കസ്റ്റം മോട്ടോർ സൈക്കിളുകളുടെ പ്രദർശനം എന്നിവയും ഹണ്ടർഹുഡ് പരിപാടിയുടെ ആകർഷണങ്ങളായിരുന്നു. കൊച്ചി നഗരത്തിലെ സാംസ്കാരിക ചലനങ്ങളും യുവത്വത്തിന്റെ ക്രിയേറ്റീവ് എനർജിയും സംയോജിപ്പിച്ച വേദിയായി ഹണ്ടർഹുഡ് മാറിയെന്ന് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നു. കലകൾക്കും മോട്ടോർസൈക്കിൾ സംസ്കാരത്തിനും അപ്പുറത്തേക്ക് കൊച്ചി നഗരത്തിലെ സ്ട്രീറ്റ് കൾച്ചർ ആഘോഷിക്കുന്ന വേദിയായി ഹണ്ടർഹുഡ് മാറിയെന്ന് അവർ വ്യക്തമാക്കുന്നു.




















